Posts

Alexithymia-വികാരങ്ങളെ മനസ്സിലാക്കാനോ വേര്‍തിരിച്ചറിയാനോ കഴിയാത്ത അവസ്ഥ

Image
  ജീവജാലങ്ങള്‍ക്കെല്ലാം വികാരങ്ങളും സഹാനുഭൂതിയുമുണ്ടെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഒട്ടുമിക്ക മൃഗങ്ങളും അവരുടെ സന്തോഷവും, സങ്കടവും, പേടിയും, ശൃംഗാരവുമെല്ലാം പ്രകടമാക്കുമ്പോള്‍ പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ഭാഷാസമ്പന്നത ആശയവിനിമയത്തിലെന്നപോലെ  വികാരപ്രകടനങ്ങള്‍ക്കും, ആ വികാരങ്ങളെ നീണ്ടകാലം കൊണ്ടുനടക്കുന്നതിനും അവനെ  കൂടുതല്‍ പ്രാപ്തനാക്കുന്നു.  ഭയം. ദുഃഖം, സ്‌നേഹം,  അടുപ്പം, സഹാനുഭൂതി, അനുകമ്പ ഇതൊന്നും ഇല്ലാത്ത മനുഷ്യനെ നമുക്ക് സങ്ക്‌ല്പിക്കാന്‍ കഴിഞ്ഞുവെന്നുവരില്ല. ജീവിതചക്രം തിരിയുന്നത് തന്നെ വികാരചക്രങ്ങളില്‍ ആണെന്ന് പറയാം. താല്ക്കാലികമായ നിര്‍വീകാരാവസ്ഥ ദുരന്തങ്ങളില്‍ പെടുമ്പോള്‍ ഉണ്ടാവാറുണ്ടെങ്കിലും വികാരങ്ങളൊന്നും ഇല്ലാത്ത ഒരു മനുഷന്‍ ഭാവനാതീതമാണ്.  മനുഷ്യനും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള വൈകാരികബന്ധം പോലും പ്രധാനമാണെന്നിരിക്കെ പല മനുഷ്യര്‍ക്കും അവരുടെ വികാരപ്രകടനം സാദ്ധ്യമാകാറില്ല. വികാരങ്ങള്‍ തന്നെ ഇല്ലാത്ത അവസ്ഥയൊ, വികാരങ്ങളെ വാക്കുകളായി പ്രകടിപ്പിക്കാന്‍ പറ്റാത്തതുമാകാം. ഈ നിര്...

മൈക്കിളിന്റെ PTSD - Post Traumatic Stress Disorder

Image
മൈക്കിളിന്റെ  PTSD - Post Traumatic Stress Disorder പട്ടിയാണ് നാട്ടിലെ താരമിപ്പോള്‍. ചിലരെയെല്ലാം ക്രൗര്യം മൂത്ത പട്ടി കടിക്കുന്നു. ചിലര്‍ ജീവിക്കുന്നു. ചിലര്‍ പേവിഷബാധയേറ്റ് ദാരുണമായി മരണമടയുകയും ചെയ്യുന്നു. പട്ടികളെ സ്നേഹിക്കുന്ന ചിലരെങ്കിലും ഹൃദയം പൊട്ടി നിലവിളിക്കുന്നു.  എന്റെ ക്ലിനിക്കിലെത്തിയ ഒരു കൗമാരക്കാരന്റെ കഥയാണെനിക്ക് പങ്കുവെക്കാനുള്ളത്. മൈക്കിള്‍ എന്നാണ് അവന്റെ പേര്. മൈക്കിളിന് ആകെമൊത്തം ഭീതിയാണ്. വീടിന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ വാവിട്ട് നിലവിളിക്കും. കോവിഡ് കാലത്ത് സ്‌കൂളില്‍ പോകേണ്ടതില്ലാത്തതിനാല്‍ മാത്രം എങ്ങനെയൊക്കയൊ പഠിച്ചു. പക്ഷെ പരീക്ഷയ്ക്ക് കൊണ്ടുപോകാന്‍ അപ്പന്‍ നന്നെ വിഷമിച്ചു. എന്നാലും +2 ന് നല്ല മാര്‍ക്കുണ്ടായിരുന്നു മൈക്കിളിന്.  പക്ഷെ എന്തു കാര്യം തുടര്‍ന്ന് പഠിക്കണമെങ്കില്‍ കോളേജില്‍ പോകണം. ഇനിയങ്ങോട്ട് ഒന്നും പഠിക്കുന്നില്ലെന്നാണ് അവന്‍ പറയുന്നത്.  എങ്കില്‍ വല്ല ജോലിയുമായോലോ. അതിനും താല്പര്യമില്ല.   പേടി കൂടിക്കൂടി എങ്ങനെയെങ്കിലും മരിച്ചാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് മൈക്കിള്‍ കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്ന...

കുഞ്ഞുങ്ങളെ വിട്ടുപോയ വീണ

Image
  ചിന്തയെ വികാരങ്ങള്‍ തട്ടിയെടുത്താല്‍ എന്താണ് സംഭവിക്കുകയെന്നത് വീണയുടെ ജീവിതം നമുക്ക് പറഞ്ഞുതരും. വാക്കുകള്‍ എന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഏതൊരു നല്ലവനേയും, വിശ്വസ്തനേയും  ക്രൂരനും ചതിയനുമാക്കുമെന്നതിന്റെ  ഉദാഹരണങ്ങള്‍ ഷേക്സ്പീയറിന്റെ ബ്രൂട്ടസ് മുതല്‍ നിരവധി കഥാപാത്രങ്ങള്‍  സാഹിത്യത്തിലുണ്ട്.  വിശ്വാസം അത് സാമൂഹ്യജീവിതം നയിക്കുന്ന മനുഷ്യന് അത്യാവശ്യമായ ഒരു ഘടകമാണ്. പക്ഷെ ഏറ്റവും വിപത്തുണ്ടാക്കുന്നതും അതേ വിശ്വാസം മുതലെടുത്തു നടത്തുന്ന പ്രവര്‍ത്തികളാണ്.   വീണയുടേയും ശരത്തിന്റേയും പ്രണയകാലം മനോഹരമായിരുന്നു.  വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും.  നാട്ടിലെ പൊതുപരിപാടികളിലും ലൈബ്രറിയിലും കായികരംഗത്തുമെല്ലാം അവര്‍ ഒരുമിച്ചായിരുന്നു.  രണ്ടുപേരും ബിരുദാനന്തരബിരുദം നേടി.  ശരത്തിന് ജോലി കിട്ടിയതോടെ അവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് നടത്തി.  സന്തോഷകരമായ കുടുംബജീവിതമായിരുന്നു അവരുടേത്. രണ്ടു കുട്ടികളും ജനിച്ചു.  പ്രസവവും കുഞ്ഞുങ്ങളെ വളര്‍ത്തലുമായി തിരക്കിലായ വീണ അതിനിടയില്‍ പി.എസ്.സി പരീക്ഷകള്‍ക്ക...

ചിരിക്കാത്തവരും കരയാത്തവരും

Image
ജീവജാലങ്ങള്‍ക്കെല്ലാം വികാരങ്ങളും സഹാനുഭൂതിയുമുണ്ട്.  ഒട്ടുമിക്ക മൃഗങ്ങളും അവരുടെ സന്തോഷവും, സങ്കടവും, പേടിയും, ശൃംഗാരവുമെല്ലാം പ്രകടമാക്കുമ്പോള്‍ പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. മറ്റ് മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ഭാഷാസമ്പന്നത ആശയവിനിമയത്തിലെന്നപോലെ  വികാരപ്രകടനങ്ങള്‍ക്കും, ആ വികാരങ്ങളെ നീണ്ടകാലം കൊണ്ടുനടക്കുന്നതിനും അവനെ  കൂടുതല്‍ പ്രാപ്തനാക്കുന്നു.  ഭയം. ദുഃഖം, സ്നേഹം,  അടുപ്പം, സഹാനുഭൂതി, അനുകമ്പ ഇതൊന്നും ഇല്ലാത്ത മനുഷ്യനെ നമുക്ക് സങ്ക്ല്പിക്കാന്‍ കഴിഞ്ഞുവെന്നുവരില്ല. ജീവിതചക്രം തിരിയുന്നത് തന്നെ വികാരചക്രങ്ങളില്‍ ആണെന്ന് പറയാം. താല്ക്കാലികമായ നിര്‍വീകാരാവസ്ഥ ദുരന്തങ്ങളില്‍ പെടുമ്പോള്‍ ഉണ്ടാവാറുണ്ടെങ്കിലും വികാരങ്ങളൊന്നും ഇല്ലാത്ത ഒരു മനുഷന്‍ ഭാവനാതീതമാണ്.  മനുഷ്യനും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള വൈകാരികബന്ധം പോലും പ്രധാനമാണെന്നിരിക്കെ പല മനുഷ്യര്‍ക്കും അവരുടെ വികാരപ്രകടനം സാദ്ധ്യമാകാറില്ല. വികാരങ്ങള്‍  ഇല്ലാത്ത അവസ്ഥയൊ, വികാരങ്ങളെ  പ്രകടിപ്പിക്കാന്‍ പറ്റാത്തതുമാകാം. ഈ നിര്‍വ്വികാരാവസ്ഥ.   ചിലര്‍ക്ക ജനിതകപരമായ ...

Dissociative Identity Disorder

Image
സുന്ദരന്റെ Dissociative Identity Disorder  ഒരാള്‍ക്ക് സമാധാനക്കേടും അസ്വസ്ഥതയും ഒരു പരുധിവരെയല്ലെ താങ്ങാന്‍ പറ്റു. എന്നാല്‍ ഞാനിപ്പോള്‍ സഹനത്തിന്റെ സീമകളൊക്കെ കടന്നിരിക്കുന്നു. ഇനിയും പറ്റില്ല. എന്റെ അച്ഛനെനിക്ക്  ഉപദ്രവം ഉണ്ടാക്കിക്കൊണ്ടേ യിരിക്കുന്നു.  എങ്ങനെങ്കിലും ആളുടെ മനസ്സിലുള്ളത് അറിഞ്ഞേ പറ്റു. സുന്ദരന്‍ എന്ന സുമുഖനായ മദ്ധ്യവയസ്‌ക്കന്റെ അസ്വസ്ഥത മുഴുവന്‍ അയാളുടെ ശരീരഭാഷയിലും വാക്കുകളിലും പ്രകടമായിരുന്നു. അച്ഛനെ ഹിപ്പ്നോടൈസ് ചെയ്ത് മനസ്സിലുള്ളത് പുറത്തെടുക്കണമെന്നാണ് അയാളുടെ ആവശ്യം. സുന്ദരന്‍ പഠിച്ചത് Aironeutical Engineering ആണ്. പഠനം കഴിഞ്ഞ ഉടനെതന്നെ സൗദി അറേബ്യയില്‍ ജോലിയും കിട്ടി. താമസിക്കാതെ വിവാഹവും കഴിച്ചു.  ഭാര്യ സുന്ദരന്റെ ജീവിതത്തിലേയ്ക്ക് എത്തിയപ്പോള്‍ സുന്ദരന് ജീവിതം വളരെ മനോഹരമായിരുന്നു.  മധുവിധുവിന് പല ലോകരാഷ്ട്രങ്ങളിലും കറങ്ങാന്‍ പോയി തിരിച്ചെത്തിയ അയാള്‍ക്ക് എന്തോ പന്തികേട് തോന്നിത്തുടങ്ങി. അതി സുന്ദരിയായ തന്റെ ഭാര്യയെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു ആദ്യം. പിന്നെ മറ്റു പല ഭയങ്ങളും അയാളെ ഗ്രസിക്കാന്‍ തുടങ്ങി. ഓഫീസിലുള്ള ആരെ...

ദൈവ വിശ്വാസവും ലൈംഗികതയും

Image
 ദൈവ വിശ്വാസവും ലൈംഗികതയും കടുത്ത വിശ്വാസികളില്‍ പലരും ബ്രഹ്‌മചര്യവൃതം നോക്കാറുണ്ട്.  അത്തരക്കാരുടെ കുടുംബജീവിതം കലുഷിതമായിരിക്കും. പലപ്പോഴും ഇത്തരം കടുത്ത തീരുമാനങ്ങള്‍ ഭക്തിയുടെ ആതിക്യമാണെങ്കിലും പങ്കാളിയ്ക്ക് അതൃപ്തികരമായിരിക്കും ഉണ്ടാക്കുക.  വിശ്വാസം ഒരിക്കലും രണ്ടു വ്യക്തികള്‍ക്ക് ഒരേ അളവിലായിരിക്കുകയില്ല. ചിലപ്പോഴെങ്കിലും ജീവിതപങ്കാളിയോടും സമൂഹത്തോടും ഒരു ബാഹ്യമുഖം സൂക്ഷിക്കുകയും ഉള്ളില്‍ അത്തരം ചിന്തകളോട് യുക്തിസഹമായ സ്വയം സംവാദങ്ങളില്‍ ഏര്‍പ്പെടാറുള്ളവര്‍ നിരവധിയാണ്.   ജീവിതപങ്കാളിയുടെ ബ്രഹ്‌മചര്യവൃതം പല സംഘടിതമതങ്ങളേപോലെതന്നെ പല ആള്‍ദൈവങ്ങളും പ്രോത്സാഹിപ്പിക്കാറുണ്ട്.  അത്തരക്കാര്‍ക്ക് കുടുംബബന്ധങ്ങള്‍ ശിഥിലമായാലെ അവരുടെ ഇരയെ കിട്ടു എന്നത് ഒരു കാരണമാണ്.  ചില ആള്‍ ദൈവങ്ങള്‍ പ്രാര്‍ത്ഥാനാവേളകളില്‍  ജീവിതപങ്കാളിയോടെന്നപോലെതന്നെ തന്റെ ആരാധനാമൂര്‍ത്തിയോട് ശാരീരികക്രീഢകളില്‍ ഏര്‍പ്പെടാന്‍ സജഷന്‍സിലൂടെ പ്രേരിപ്പിക്കാറുണ്ട്.  ഭക്തജനങ്ങളുടെ നാഡീവ്യൂഹത്തിന്റെ എല്ലാം ധമനികളിലും അത്തരം സജഷന്‍സ് പ്രവര്‍ത്ഥിക്കുകയും പിന്നിട് ജീവിതപങ്കാളിയെ ഒന്നു ...

റയാനയുടെ ദുഖം

Image
 റയാനയുടെ മാതാപിതാക്കള്‍ അറിയപ്പെടുന്ന ഡോക്ടര്‍മാരാണ്.  അവരുടെ ജോലിയോട് റയാനയ്ക്ക് മതിപ്പാണെങ്കിലും സാഹിത്യത്തോടായിരുന്നു അവള്‍ക്ക് ഇഷ്ടവും അടുപ്പവും എല്ലാം. സ്‌കൂളില്‍ പോകാന്‍ തുടങ്ങും മുമ്പെ തുടങ്ങിയതാണ് അവളുടെ സാഹിത്യപ്രണയം. രണ്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും കിട്ടിയ ബാലസാഹിത്യമത്രയും വായിച്ചുതീര്‍ത്തിരുന്നു. പിന്നെ വായന കുറച്ചുകൂടി ഗൗരവമുള്ളതായി.  ഭക്ഷണം കഴിക്കണമെങ്കിലും ഉറങ്ങണമെങ്കിലുമൊക്കെ റയാനയ്ക്ക് പുസ്തകം വേണം.  അവള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്ന റയാനയല്ല, മറിച്ച് അമ്മയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നത് റയാനയാണ്.  അവള്‍ നാലില്‍ എത്തിയപ്പോള്‍ റയാനയക്ക് ഒരു സഹോദരന്‍ ജനിച്ചു.  തനിക്ക് കളിക്കാന്‍ ഒരാളെ കിട്ടിയപ്പോള്‍ അവള്‍ മതിമറന്നാഹ്ലാദിച്ചു. സദാ കുഞ്ഞിന് കാവലിരിക്കാന്‍ തുടങ്ങി. റോജിന്‍ എന്ന് അവനെ പേരുചൊല്ലി വിളിച്ച്ത്  അവളാണ്. ഇപ്പോള്‍ റയാനയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാകുന്നില്ല. തീരെ സംസാരിക്കാറില്ല. പാഠപുസ്തകം തുറക്കുന്നില്ല. മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതില്‍ കുറവൊന്നുമില്ലതാനും.  എന്തെങ്കിലും ചോദിച്ചാല്‍ ...