Posts

ADHD (Attention-deficit/hyperactivity disorder or Attention deficit disorder (ADD)

Image
 ADHD (Attention-deficit/hyperactivity disorder or Attention deficit disorder (ADD)  എന്നത് നാഡീവ്യൂഹത്തിലെ തകരാറുകൊണ്ട് സ്വഭാവത്തിലുള്ള വൈകല്യമാണ്.  ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ADHD ഉള്ളവര്‍ക്ക് കഴിയില്ല. മാത്രമല്ല സധാ എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിക്കുക, ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ശ്രദ്ധാപൂര്‍വ്വം പൂര്‍ത്തീകരിക്കാന്‍ പറ്റാതെയിരിക്കുക, ഓടിക്കൊണ്ടിരിക്കുക ഒക്കെയാണ് ADHD യുടെ ലക്ഷണങ്ങള്‍.  5 മുതല്‍ 11 % കുട്ടികളില്‍ ADHD ഉള്ളതായിട്ടാണ് പഠനങ്ങള്‍ കാണിക്കുന്നത്.  മുതിര്‍ന്നവരില്‍ ഇത് 2 - 5 % മാത്രമാണ്.  മുതിര്‍ന്നവരിലെ ഈ വൈകല്യം പലപ്പോഴും ധൃതിപിടിച്ച തീരുമാനങ്ങളിലേയ്ക്കും പിന്നീട് അത് അവരുടെ ജീവിതത്തിലെ മറ്റു കുഴപ്പങ്ങളിലേയ്ക്ക് നയിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.  ADHD യ്ക്ക് കാരണം തലച്ചോറിലെ ഞെരമ്പുകളുടെ വളര്‍ച്ചാവികാസത്തിലെ തകരാറുകളാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  ADHD ഉള്ള കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ല.  ശാന്തമായി ഇരിക്കാന്‍  പറ്റാത്ത അവസ്ഥയാണ് ADHD. ഈ വൈകല്യം ഉള്ളവര്‍ക്കും അവരുടെ കൂടെ ...

Video Game Addiction

Image
Video Game Addiction /Mobile game addiction

മാതൃസ്‌നേഹം

Image
നിനക്ക് പിച്ചവച്ചു നടന്നു പഠിക്കുവാന്‍ വേണ്ടി തന്‍റെ കാല്‍പ്പാദങ്ങള്‍ കാട്ടിതന്ന ആ കലവറയില്ലാത്ത സ്നേഹത്തെ കണ്ടില്ലെന്നു നടിക്കരുതേ, നിബന്ധനകളാല്‍ സ്നേഹം പ്രകടിപ്പിക്കുന്ന നിന്‍റെ സുഹൃത്തുക്കള്‍ നിന്നെ വിട്ടകലുമ്പോഴും, ആ ഒറ്റപ്പെടലില്‍ നിന്‍റെ നീറുന്ന മനസ്സില്‍ കണ്ണീര്‍കൊണ്ട് അമൃതുപുരട്ടി ആശ്വാസം പകരുന്ന ആ സ്നേഹവാത്സല്യത്തെ നീ അവഗണിക്കരുതേ. നീ വേദനിപ്പിക്കുമ്പോള്‍ ഹൃദയം നുറുങ്ങിയാലും കണ്ണീര്‍ തൂകാതെ നിനക്ക്, വേദനിക്കുമ്പോള്‍ കണ്ണീര്‍ തൂകുന്ന ആ മഹാമനസ്കതയെ ശാപവാക്കുകളാല്‍ മൂടരുതേ. നിന്‍റെ കാല്‍കീഴിലെ മണ്ണെല്ലാം ഒലിച്ചുപോകുമ്പോഴും നിന്‍റെ പാദങ്ങള്‍ക്ക് താങ്ങായി ആ ചരണങ്ങള്‍ ഉണ്ടാകും, എല്ലാം വിട്ടകലുമ്പോള്‍ ഒന്ന് പൊട്ടിക്കരഞ്ഞു മനസ്സിലെ ദുഖങ്ങളെ കഴുകിഇറക്കി ശാന്തമാക്കി ഒരു കൊച്ചുകുഞ്ഞിനേപ്പോല്‍ ശാന്തമായിഉറങ്ങുവാന്‍ ആ വാത്സല്യത്തിന്‍ മടിത്തട്ട് നിനക്കു തുണയേകും. മറ്റെല്ലാം വെറും മിഥ്യകള്‍ മാത്രം . മാതൃസ്നേഹത്തെ തിരിച്ചറിയൂ അതിനെ നെഞ്ചേറ്റൂ....love our mother......... (B N)

Anger Management for better life/ ശാന്തമായ ജീവിതത്തിന് കോപത്തെ നിയന്ത്രിക്കണം

Image
  കോപം ആക്രമണോത്സഹതയെ പ്രോത്സാഹിപ്പിക്കുന്നു. സന്തോഷം, സങ്കടം, വെറുപ്പ്, ഉത്കണ്ഠ പോലെ മനുഷ്യന്റെ ഒരു വികാരമാണ് കോപം    ജീവിതപ്രശ്‌നങ്ങളെ നാം എങ്ങനെ നേരിടുന്നത് പല തരത്തിലാണ്. പ്രശ്‌നങ്ങളില്‍ നിന്നും ഓടി ഒളിക്കാം,  മനഃസാന്നിദ്യത്തോടെ നേരിടാം, അല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ മരവിച്ച് നിഷ്‌കൃയമായിരിക്കാം. (fight, flight or freeze response).  ഇവിടെ ഒരു പ്രശ്‌നത്തെ നേരിടുക എന്നത് കൊണ്ട് ഉദ്ദേശിച്ചത് കലഹിക്കുകയോ, കായികമായി നേരിടുന്നതോ അല്ല.  സാമൂഹിക നിയമങ്ങള്‍ക്കനുസരിച്ച് അനീതിക്കെതിരെ പ്രവര്‍ത്തിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്.  പക്ഷെ പലപ്പോഴും അരുതാത്തതോ, വേണ്ടാത്തതോ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമുക്ക് കോപം വരും. ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ നമ്മള്‍ കോപത്തെ എങ്ങനെ നേരിടുന്നു എന്നത് വളരെ പ്രധാനമാണ്.  എന്നാല്‍ നിരന്തരം കോപത്തില്‍ കഴിയുക എന്നതും, അമിതമായി കോപം പ്രകടിപ്പിക്കുക എന്നതും സമൂഹത്തിനും വ്യക്തിയ്ക്കും ദോഷമാണ്. നിരന്തരം കോപാവസ്ഥയില്‍ കഴിയുന്ന ഒരാളില്‍ 'Stress hormonse' അമിതമായി ഉത്പാദിപ്പിക്കപ്പെടുകയും അത് നമ്മുടെ 'Short-term memory' യ...

Negative impact of porn exposure on children /കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍

Image
  കുഞ്ഞുങ്ങള്‍ പോണ്‍ വീഡിയോ കണ്ടാല്‍ കുഞ്ഞുങ്ങള്‍  പോണ്‍ വീഡിയോ കണ്ടാല്‍ അവരുടെ മാനസീക ആരോഗ്യത്തെ അത് വളരെ ഹാനീകരമായി ബാധിക്കും.  ചിലര്‍ക്ക് പേടിയാകും, ചിലര്‍ക്ക് അച്ഛനും അമ്മയും അടുത്തിരിക്കുന്നത് ഇഷ്ടമാവില്ല. ചില കുട്ടികള്‍ തന്റെ അമ്മയെ മറ്റാരെങ്കിലും ഉപദ്രവിക്കുമോ എന്ന പേടിയാവും. വേറെ് ചിലര്‍ക്കാണെങ്കില്‍ തന്നെ ആരെങ്കിലും ആക്രമിക്കുമോ എന്ന ഭയമായിരിക്കും പിടികൂടുന്നത്. ആണ്‍കുട്ടികളില്‍ ചിലര്‍ക്ക് സ്ത്രീകളോടെല്ലാം ദേഷ്യം തോന്നുന്നതും കണ്ടിട്ടുണ്ട്.  വേറെ ചില കുഞ്ഞുങ്ങള്‍ക്ക് സ്ത്രീകളെല്ലാം മോശം ആളുകളാണെന്ന തോന്നലാണുണ്ടാവുക. അസമയത്തുള്ളതെന്തും വിഷമായാണ് ഭവിക്കുക എന്ന കാര്യം നമ്മള്‍ മറക്കാതെയിരിക്കുകയ ാണ് വേണ്ടത്.   പോണ്‍ വീഡിയോ കണ്ടാല്‍ മാതാപിതാക്കള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നത് ഒരു ഗൗരവമുള്ള ചോദ്യമാണ്.  സാധാരണയായി തങ്ങളുടെ കുഞ്ഞ് അത്തരം ചിത്രങ്ങള്‍ കണ്ടു എന്ന അറിവ് മാതാപിതാക്കളില്‍ ഞെട്ടലുണ്ടാക്കാനാണ് സാധ്യത കൂടുതല്‍. എങ്ങനെയാണ് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടത് എന്ന വിഷമസ്ഥിതിയിലായിരിക്കും അവര്‍. രതിക്രിയകള്‍ നേരിലോ വീഡിയോവിലോ  കുഞ്ഞുങ്...

മാനസീകപ്രശ്‌നങ്ങളും അന്തര്‍മുഖത്വവും (Introversion and Psychological issues)

Image
 മാനസീകപ്രശ്‌നങ്ങളും അന്തര്‍മുഖത്വവും (Introversion and Psychological issues) വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി പൊതുവെ ആളുകളെ മൂന്നായി തിരിക്കാം. അന്തര്‍മുഖരും,  ബഹിര്‍മുഖരും, പിന്നെ അന്തര്‍മുഖരോ ബഹിര്‍മുഖരോ അല്ലാത്തവരും.  ബഹിര്‍മുഖര്‍ പൊതുവെ സംസാരപ്രിയരായിരിക്കും. മറ്റുള്ളവരുമായി ഇടപഴകാനും, പൊതുകാര്യങ്ങളില്‍ ഇടപെടാനുമെല്ലാം ബഹിര്‍മുഖര്‍ക്ക് താല്പര്യമായിരിക്കും. അത്തരകാര്‍ ഉത്തേജിതരാകുന്നത് അവരുടെ സാമൂഹിക ഇടപെടലുകള്‍ മൂുലമാണ്.  അന്തര്‍മുഖര്‍ പൊതുവെ തനിച്ചിരിക്കാനിഷ്ടപ്പെടുന്നവരാണ്. തനിച്ചിരുന്നു ചിന്തിക്കുക, സ്വപനലോകത്ത് വിഹരിക്കുക, ഇഷ്ടമുള്ള കാര്യങ്ങള്‍ തനിച്ച് ചെയ്യുക ഒക്കെയാണ് ഇത്തരക്കാരുടെ പൊതുസ്വഭാവം. ഇവരുടെ ഊര്‍ജ്ജസ്രോതസ്സ് ഇങ്ങനെ ഏകാന്തതകളില്‍ നിന്നാണ് ഇവര്‍ ആര്‍ജ്ജിക്കുന്നത്.   പക്ഷെ ഏതൊരു സൈക്കോളജിസ്റ്റിന്റേയും ക്ലിനിക്കില്‍ എത്തുന്ന കേസ്സുകളില്‍ ഏറ്റവും കൂടുതല്‍ ഇത്തരക്കാരുടെതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കൂട്ടുകൂടാന്‍ താല്പരരല്ലാത്തതിനാല്‍ ഇവര്‍ക്ക് ചങ്ങാതിമാര്‍ കുറവായിരിക്കും. ഇതിന്റെ ഏറ്റവും വലിയ ഒരു പ്രശ്‌നം അന്തര്‍മുഖര്‍ അവരുടെ മാനസീകപ്രശ്‌നങ്...

Dark Web and pornography

Image
Dark Web  and pornography ഇന്റര്‍നെറ്റില്ലാതെ ജീവിതം ഇല്ലാത്ത അവസ്ഥയാണ് ഇന്ന് ലോകത്തിന്.  സര്‍വ്വതും ബന്ധിക്കപ്പെട്ട് ഈ ലോകത്ത് ഒരു സാധാരണ നെറ്റ് ഉപഭോക്താവ് ഉപയോഗിക്കുന്ന ഗൂഗിള്‍, വിക്കിപീഡിയ, വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്റഗ്രാം തുടങ്ങിയ സൈറ്റുകളെല്ലാം ചേരുന്ന Surface Web കേവലം ഇന്റര്‍നെറ്റിന്റെ 4% മാത്രമാണ് വരുന്നത്. ബാങ്ക് ഇടപാടുകള്‍, ഇ-മെയിലുകള്‍, പാസ്സ്‌വേഡുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഉള്ള Deep Web ഏതാണ്ട് 90% വരും.  പക്ഷെ ബാക്കിയുള്ള 6% ഉപഭോക്താക്കളുള്ളത് Dark Web ലാണ്.  പൂര്‍ണ്ണമായും നിയമരഹിതലോകമാണ് ഇന്റര്‍നെറ്റിന്റെ ഈ ഇരുണ്ട വെബ്.  ലോകത്ത് ഒരിടത്തും രജിസ്റ്റര്‍ ചെയതിട്ടില്ലാത്ത (Domain ) ഡൊമെനുകളില്‍ നിന്നും പൂര്‍ണ്ണമായും വിലാസരഹിതമായ ഒരു ലോകമാണ് ഡാര്‍ക്ക് വെബിലുള്ളത്.  സര്‍ഫേസ് വെബില്‍ ലഭ്യമാകുന്ന പോണോഗ്രഫി മുഖ്യമായും അഭിനേതാക്കളെ ആശ്രയിച്ച് ഷൂട്ടു ചെയ്യുന്നതാണെങ്കില്‍ ഡാര്‍ക്ക് വെബില്‍ അത് യഥാര്‍ത്ഥത്തില്‍ നടക്കുന്ന സംഭവങ്ങളുടെ വീഡിയോകളാണ്. ഏറ്റവും ക്രൂരമായി കുഞ്ഞുങ്ങളെ പോലും ബലാല്‍സംഗം ചെയ്യുന്ന ചിത്രങ്ങളും,  കൊലപാതകങ്ങളുടെ വീഡീയോകളും യഥേഷ...