Posts

ANXIETY AND ILLNESS

ഉത്ക്കണ്ഠ ആയുസ്സ് കുറക്കില്ലെ? ഉത്ക്കണ്ഠ ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനായി നമ്മെ പ്രാപ്തമാക്കുന്ന വികാരമാണ്.  പക്ഷെ ഇതേ ഉത്ക്കണ്ഠ അമിതമാകുകയോ, നിരന്തരം ഉത്ക്കണ്ഠാകുലരാകുകയോ ചെയ്താല്‍ രോഗിയായി മാറാന്‍ വേറെ കാരണമേതുമാവശ്യമില്ല.  നിരന്തരമായ ഉത്ക്കണ്ഠ മനഃക്ലേശം കൂട്ടിക്കൊണ്ടിരിക്കും. പ്രതിരോധശേഷികുറക്കും. തന്മൂലം ക്യാന്‍സര്‍, ആത്മ, വൈറല്‍ ഇന്‍ഫക്ഷന്‍സ്, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുകയോ, കൂടുകയോ ചെയ്യും. തീവ്രമായ മനഃക്ലേശം അനുഭവിക്കുന്നവര്‍ക്ക് ഓര്‍മ്മക്കുറവുണ്ടാകാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.  ജലദോഷംപോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാദ്ധ്യതയും  ഉത്ക്കണ്ഠാകുലര്‍ക്ക് കൂടുതലാണ്.  സ്ഥിരമായി ഗാര്‍ഹീകകലഹമുള്ള ദമ്പതിമാരില്‍ നടത്തിയ പഠനപ്രകാരവും രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത വഴക്കാളികളില്‍ കൂടുതലാണെന്നാണ് കാണിക്കുന്നത്.  രോഗപ്രതിരോധശക്തി കുറയ്ക്കുക മാത്രമല്ല cardiovascular സിസ്റ്റത്തിനും ദോഷകരമാണ്.  മാനസീകപിരിമുറുക്കവും പേടിയും ഉത്ക്കണ്ഠയും  മനസ്സമാധാനത്തോടൊപ്പം ആയുസും കുറക്കുമെന്നത്‌കൊണ്ട് ശാന്തശീലര...

ഡെന്നിസിന്റെ കൂട്ടുകാര്‍

Image
 കേരളീയര്‍ വിദ്യാഭ്യാസത്തിനും, ജീവിതാവസ്ഥയ്ക്കും വളരെ വലിയ പ്രാധാന്യം കൊടുക്കുന്ന ഒരു ജനസമൂഹമാണ്.  പുറമേനിന്നും ലഭിക്കുന്ന എന്തിനെയും സ്വീകരിക്കുവാനും, അത് ജീവിതത്തില്‍ പകര്‍ത്തുവാനും ഉള്ള താല്പര്യം മറ്റാരേക്കാളും മലയാളികള്‍ക്കാണ് കൂടുതല്‍ ഉള്ളതും.  അതുകൊണ്ടുതന്നെ പലപ്പോഴും നമുക്ക് നമ്മളെ സ്വയം മനസ്സിലാക്കുവാനും, വിലയിരുത്തുവാനും കഴിയാറുമില്ല.  അതിനാല്‍ത്തന്നെ നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന ആന്തരിക  ജ്ഞാനാം  , ബാഹ്യമായി ലഭിക്കുന്ന അറിവുകള്‍ കൊണ്ട് മറയപ്പെടുകയും, തന്മൂലം നമ്മള്‍ നമ്മളിലേക്ക് [ ഞാന്‍ എന്ന സ്വാര്‍ത്ഥമായ ചിന്തകളിലേക്ക്] ചുരുങ്ങുകയും, നമ്മള്‍ സൃഷ്ടിച്ച ഒരു ഇരുമ്പുമറയ്ക്കുള്ളില്‍ നമ്മളുടെ പ്രിയപ്പെട്ടവരെകൂടി തളച്ചിടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.  ആര്‍ജ്ജിതമായ ഇത്തരം ചിന്തകള്‍ നമ്മുടെയും, നമ്മുടെ കുഞ്ഞുങ്ങളുടെയും സ്മൃതികളില്‍ വിള്ളലുകള്‍ വീഴ്ത്തുകയും, അവരുടെ ജനിതികത്തില്‍ അതിശക്തമായ വിസ്‌ഫോടനങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്യുന്നു.  ആ വിസ്‌ഫോടനങ്ങള്‍ പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ സ്വത്വബോധത്തില്‍ നിന്നും അകറ്റുകയും, അവരുടെ പ്രതിഭ ...

Mobile Phone Addiction -victims

Image
  മൊബൈല്‍ ഫോണുകള്‍ നമ്മുടെ കുട്ടികളുടെ ജീവന്‍ എടുത്തുകൊണ്ടേയിരിക്കുന്നു. കോവിഡുകാലത്തെ Online clssa കളെ നമ്മള്‍ കുറ്റം പറയുമെങ്കിലും യാതൊരുതരത്തിലുമുള്ള നിയന്ത്രണവും പരിശോധനകളും ഇല്ലാത്തവിധം രാവും പകലുമില്ലാതെയുള്ള അനിയന്ത്രിതമായ ഉപയോഗം ഓരോ കുട്ടികളേയും ഓരോ ഗര്‍ത്തത്തിലേയ്ക്കാണ് തള്ളിയിട്ടത്. ചിലര്‍ മൊബൈല്‍ ഗെയിമിന്റെ മാസ്മര ലോകത്ത് വീണുപോയെങ്കില്‍ മറ്റുചിലര്‍ നീലചിത്രങ്ങളുടെ മായികലോകത്താണ് അകപ്പെട്ടത്.  ചിലര്‍ പ്രണയം നടിച്ച ഹൃദയ ഇമോജികളുടെ ആലിംഗനത്തിലമര്‍ന്നപ്പോള്‍ അവര്‍ക്ക് രാത്രികള്‍ പകലുകളായി, ശരീരത്തിന്റെ circadian rhythm താളം തെറ്റി.  പെണ്‍കുട്ടികളില്‍ കൂടുതലും ചെന്നു ചാടിയത് BTS എന്ന music group ന്റെ ആരാധനാകൂട്ടത്തിലാണ്. അതില്‍ നല്ലൊരു ശതമാനം കൊറിയന്‍ ഡ്രാമകളുടെയും ജീവിതരീതികളുടേയും ആരാധകരായി.  ആരാധന മൂത്ത് അവരില്‍ പലരും തങ്ങളുടെ മാതാപിതാക്കളെ തള്ളിപ്പറയാനും തങ്ങള്‍ ഇവിടൊന്നും ജനിക്കേണ്ടവരല്ലെന്നും തങ്ങള്‍ക്ക് എങ്ങനെയും കൊറിയലില്‍ എത്തിയാല്‍ മതിയെന്നും ചിന്തിച്ച് വശായി ജീവിതം നരകമാക്കിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഇരുണ്ട നിറത്തിനോടാണ...

Emotion- വികാരങ്ങള്‍

Image
  മനുഷ്യജീവിതം വികാരങ്ങളുടെ ഞാണിന്മേല്‍ കളികള്‍ക്കൊണ്ട് നിയന്ത്രിതമാണെന്ന് പറയാം. Emotion  എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ചലിപ്പിക്കുകയെന്നതാണ്. ഓരോ വികാരങ്ങളും മനുഷ്യനെക്കൊണ്ട് പലതരം പ്രവര്‍ത്തി ചെയ്യിക്കും.  ദേഷ്യം വന്നാല്‍ അഡ്രീനാലിന്റെ അളവ് കൂടുകയും ശരീരത്തില്‍ രക്തപ്രവാഹം അതികരിക്കുകയും തന്മൂലം ഊര്‍ജ്ജംകൂടുകയും വൈകാരികചിന്തകള്‍ക്ക് സമയം കൊടുക്കാതെ ആയുധങ്ങള്‍ കൈവശപ്പെടുത്തി ധ്രതഗതിയില്‍ പ്രതികരിക്കുകയും ചെയ്യും.  ഭയം പിടികൂടുമ്പോള്‍ കാലുകളിലെ വലീയ എല്ലുകളിലേക്ക് രക്തപ്രവാഹം കൂടുകയും ഓടിരക്ഷപ്പെടാനുള്ള പ്രവണതയുണ്ടാവുകയും ചെയ്യും. മുഖത്തെ രക്തമെല്ലാം ചോര്‍ന്നുപോയി കാലുകള്‍ ഒളിച്ചിരിക്കുന്നതിനുള്ള സാദ്ധ്യത തേടാനുതകുംവിധം ഒരു നിമിഷം മരവിച്ചുപോകുകയും ചെയ്‌തേക്കാം. തലച്ചോറിലെ വൈകാരികസ്ഥാനങ്ങളില്‍ ഹോര്‍മോണുകളുടെ ഉത്പാദനം കൂടുകയും നേരിടുന്ന പ്രശ്‌നത്തെ കൈകാര്യം ചെയ്യാന്‍ പാകത്തിന് ശരീരം വളരെ ജാഗ്രതാവസ്ഥയിലാകുകയും ചെയ്യും.  സന്തോഷം തലച്ചോറിലെ നെഗറ്റീവ് വികാരങ്ങളുടെ ഭാഗത്ത് പ്രവര്‍ത്തനം കൂട്ടുകയും അവിടെ ലഭ്യമാകുന്ന ഊര്‍ജ്ജത്തിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ...

Happy Life

Image
  നല്ല മാനസീകാരോഗ്യമുള്ളൊരാള്‍ക്കെ ജീവിതം ആസ്വദിക്കാനാവൂ.  പഠിക്കുന്നൊരാള്‍ പഠനാനന്തരം ജോലി നേടുമ്പോഴാണ് സന്തോഷമെന്ന് കരുതുന്നു.  ജോലി ചെയ്യുന്നൊരാള്‍ ശബളമാണ് സന്തോഷമെന്ന് കരുതുന്നു. ജീവിതത്തേയും ജീവിതാനന്തര ജീവിതത്തേയും പേടിയോടെ കാണുന്നൊരാള്‍ക്ക് ജീവിതം ആസ്വദിക്കാനാവില്ല. അത്തരക്കാര്‍ മരണാനന്തരമാണ് നല്ല ജീവിതം എന്ന പ്രതീക്ഷയില്‍ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാക്കും. അപ്പോള്‍ നമ്മള്‍ സന്തോഷത്തോടെ എപ്പോള്‍ ജീവിക്കും?  ഇപ്പോള്‍ നമുക്ക് സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ ഈ നിമിഷം നമ്മള്‍ എന്തു ചെയ്യുന്നോ അത് ആസ്വദിക്കുക. ഇഷ്ടത്തോടെ ചെയ്യുക. അങ്ങനെയെങ്കില്‍ ജീവിതം മനോഹരമായിരിക്കും. നമുക്കും. നമ്മുടെ കൂടെയുള്ളവര്‍ക്കും.

കൗമാരക്കാരും സെറ്റ് ചെയ്ത്‌കൊടുക്കപ്പെടുന്ന ദുരന്തങ്ങളും by THRESSIA N JOHN, HYPNOTHERAPIST AND COUNSELLING PSYCHOLOGIST

Image
 നമ്മുടെ ഇളം തലമുറയുടെ ''പ്രണയബന്ധങ്ങ''ളുടെ കുഴപ്പം ഇവരില്‍ ഒട്ടുമിക്കവരും പ്രണയത്തിലാവുന്നതല്ല. പകരം ആക്കപ്പെടുന്നതാണെന്നതാണ എന്നതാണ്.  ആകാരത്തിലൊ, കഴിവുകളിലൊ, ഇടപെടലുകളിലൊ, പ്രവര്‍ത്തികളിലൊ ആകൃഷ്ടരായി പ്രണയബന്ധത്തിലായവര്‍ തുലോം കുറവാണ്. പകരം സുഹൃത്തുക്കളാലോ സുഹൃത്തുക്കളല്ലാത്തവരാലോ ''സെറ്റ്'' ചെയ്തു കൊടുക്കുന്ന ബന്ധങ്ങള്‍ മറ്റൊരു തരത്തില്‍ Arranged Marriage നെക്കാള്‍ കുഴപ്പങ്ങള്‍ നിറഞ്ഞതാണ്. Arranged Marriage ല്‍ ചുരുങ്ങിയ പക്ഷം മാതാപിതാക്കളൊ ബന്ധുജനങ്ങളോ കുറച്ചൊങ്കിലും പിന്നാമ്പുറക്കഥകള്‍ തിരക്കിയെന്നിരിക്കും.  അല്ലെങ്കില്‍ പ്രഫഷണല്‍ കല്ല്യാണം മുടക്കികള്‍ ഉള്ളതും അതിനപ്പുറവും നാട്ടിലും വീട്ടിലും വിതരണം ചെയ്യുകയും ചെയ്യും.  തന്റെ വരാനിരിക്കുന്ന ജീവിതപങ്കാളിയെക്കുറിച്ച് ഭാഗ്യമായ ഒരു ചെറുവിവരണമെങ്കിലും കിട്ടിയെന്നിരിക്കും.   സെറ്റ് ചെയ്യപ്പെടുന്ന ബന്ധങ്ങള്‍ക്ക് ഒരു നിബന്ധനയെയുള്ളു.  ആരെങ്കിലുമായി Affair ല്‍ ആണോ. തീരെ ഇളം പ്രായത്തിലുള്ള ഈ കൂട്ടിക്കൊടുപ്പുകാര്‍ക്ക് ഈ നേരമ്പോക്കു സെറ്റ് ചെയ്യല്‍ വഴി എത്ര വലീയ ദുരന്തമാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുത്ത...

ഷനീജയെ പേടിപ്പിച്ച ബുര്‍ക്ക -Published on Yukthirekha April 2022

Image
  ഷനീജയ്ക്ക് IT പാര്‍ക്കിലാണ് ജോലി. നാട്ടിലെ ഒരു അറിയപ്പെടുന്ന  ബിസിനസ്സ് കുടുംബമാണ് ഷനീജയുടേത്.  മോളെ കൗണ്‍സലിംഗ് ചെയ്ത് കല്യാണം കഴിപ്പിക്കണമെന്നതാണ് ഉമ്മയുടെ ആവശ്യം.  ഡിഗ്രി പാസ്സാവട്ടെ, ജോലി ആവട്ടെ എന്നൊക്കെ പറഞ്ഞൊഴിഞ്ഞ ഷനീജ,  ഇപ്പോഴിപ്പോള്‍ വരുന്ന ആലോചനകള്‍ എല്ലാം ഓരോ കാരണങ്ങള്‍ കണ്ടെത്തി നിരസിക്കുന്നു.   ഷനീജയുടെ അമ്മ ബിരുദധാരിയായിട്ടും ജോലി ലഭിച്ചിട്ടും ഭര്‍ത്താവ് ജോലിയ്ക്ക് പറഞ്ഞയച്ചില്ല.   തങ്ങള്‍ക്ക് ആവശ്യത്തിന് പണമുണ്ട് എന്നും സ്ത്രീകള്‍ ജോലി ചെയ്യേണ്ടതില്ലെന്നും ആയിരുന്നു ഷനീജയുടെ ഉപ്പയുടെ നിലപാട്.  നന്നായി ചിത്രം വരക്കാന്‍ കഴിവുണ്ടായിരുന്ന ഉമ്മ നല്ലൊരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു. ഉമ്മയുടെ കലാപ്രകടനങ്ങല്‍ സ്വന്തം ശരീരത്തിലും ഷനീജയുടെ ശരീരത്തിലും പലപ്പോഴും പരീക്ഷണങ്ങള്‍ നടത്തി.  നിലക്കണ്ണാടിയില്‍ വീഴുന്ന സ്വന്തം രൂപം ഷനീജയെ അത്ഭുതപ്പെടുത്തിയിരുന്നു.  പക്ഷെ അവളുടെ ചുറ്റിലുമുളള സാമുദായിക വേലിക്കെട്ടുകള്‍ എത്രമാത്രം ദൃഢമാണെന്ന തിരിച്ചറിവ് തന്റെ ജീവിതവും ഇങ്ങനെതന്നെ ഹോമിക്കപ്പെടും എന്ന ഭീതി ഷനീജയില്‍ വളര്‍ത്...