Posts

ദൈവ വിശ്വാസവും ലൈംഗികതയും

Image
 ദൈവ വിശ്വാസവും ലൈംഗികതയും കടുത്ത വിശ്വാസികളില്‍ പലരും ബ്രഹ്‌മചര്യവൃതം നോക്കാറുണ്ട്.  അത്തരക്കാരുടെ കുടുംബജീവിതം കലുഷിതമായിരിക്കും. പലപ്പോഴും ഇത്തരം കടുത്ത തീരുമാനങ്ങള്‍ ഭക്തിയുടെ ആതിക്യമാണെങ്കിലും പങ്കാളിയ്ക്ക് അതൃപ്തികരമായിരിക്കും ഉണ്ടാക്കുക.  വിശ്വാസം ഒരിക്കലും രണ്ടു വ്യക്തികള്‍ക്ക് ഒരേ അളവിലായിരിക്കുകയില്ല. ചിലപ്പോഴെങ്കിലും ജീവിതപങ്കാളിയോടും സമൂഹത്തോടും ഒരു ബാഹ്യമുഖം സൂക്ഷിക്കുകയും ഉള്ളില്‍ അത്തരം ചിന്തകളോട് യുക്തിസഹമായ സ്വയം സംവാദങ്ങളില്‍ ഏര്‍പ്പെടാറുള്ളവര്‍ നിരവധിയാണ്.   ജീവിതപങ്കാളിയുടെ ബ്രഹ്‌മചര്യവൃതം പല സംഘടിതമതങ്ങളേപോലെതന്നെ പല ആള്‍ദൈവങ്ങളും പ്രോത്സാഹിപ്പിക്കാറുണ്ട്.  അത്തരക്കാര്‍ക്ക് കുടുംബബന്ധങ്ങള്‍ ശിഥിലമായാലെ അവരുടെ ഇരയെ കിട്ടു എന്നത് ഒരു കാരണമാണ്.  ചില ആള്‍ ദൈവങ്ങള്‍ പ്രാര്‍ത്ഥാനാവേളകളില്‍  ജീവിതപങ്കാളിയോടെന്നപോലെതന്നെ തന്റെ ആരാധനാമൂര്‍ത്തിയോട് ശാരീരികക്രീഢകളില്‍ ഏര്‍പ്പെടാന്‍ സജഷന്‍സിലൂടെ പ്രേരിപ്പിക്കാറുണ്ട്.  ഭക്തജനങ്ങളുടെ നാഡീവ്യൂഹത്തിന്റെ എല്ലാം ധമനികളിലും അത്തരം സജഷന്‍സ് പ്രവര്‍ത്ഥിക്കുകയും പിന്നിട് ജീവിതപങ്കാളിയെ ഒന്നു ...

റയാനയുടെ ദുഖം

Image
 റയാനയുടെ മാതാപിതാക്കള്‍ അറിയപ്പെടുന്ന ഡോക്ടര്‍മാരാണ്.  അവരുടെ ജോലിയോട് റയാനയ്ക്ക് മതിപ്പാണെങ്കിലും സാഹിത്യത്തോടായിരുന്നു അവള്‍ക്ക് ഇഷ്ടവും അടുപ്പവും എല്ലാം. സ്‌കൂളില്‍ പോകാന്‍ തുടങ്ങും മുമ്പെ തുടങ്ങിയതാണ് അവളുടെ സാഹിത്യപ്രണയം. രണ്ടാം ക്ലാസ്സിലെത്തിയപ്പോഴേക്കും കിട്ടിയ ബാലസാഹിത്യമത്രയും വായിച്ചുതീര്‍ത്തിരുന്നു. പിന്നെ വായന കുറച്ചുകൂടി ഗൗരവമുള്ളതായി.  ഭക്ഷണം കഴിക്കണമെങ്കിലും ഉറങ്ങണമെങ്കിലുമൊക്കെ റയാനയ്ക്ക് പുസ്തകം വേണം.  അവള്‍ക്ക് കഥകള്‍ പറഞ്ഞു കൊടുക്കുന്ന റയാനയല്ല, മറിച്ച് അമ്മയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കുന്നത് റയാനയാണ്.  അവള്‍ നാലില്‍ എത്തിയപ്പോള്‍ റയാനയക്ക് ഒരു സഹോദരന്‍ ജനിച്ചു.  തനിക്ക് കളിക്കാന്‍ ഒരാളെ കിട്ടിയപ്പോള്‍ അവള്‍ മതിമറന്നാഹ്ലാദിച്ചു. സദാ കുഞ്ഞിന് കാവലിരിക്കാന്‍ തുടങ്ങി. റോജിന്‍ എന്ന് അവനെ പേരുചൊല്ലി വിളിച്ച്ത്  അവളാണ്. ഇപ്പോള്‍ റയാനയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാകുന്നില്ല. തീരെ സംസാരിക്കാറില്ല. പാഠപുസ്തകം തുറക്കുന്നില്ല. മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതില്‍ കുറവൊന്നുമില്ലതാനും.  എന്തെങ്കിലും ചോദിച്ചാല്‍ ...

ആത്മാവുകളുടെ ലീലാവിലാസം

Image
  ആത്മാവുകളുടെ ലീലാവിലാസം  Ideomotor Effect മിനി 9-ാം ക്ലാസ്സിലാണ് പഠിക്കുന്നത്. ടെസ്റ്റ് പേപ്പറിന് മാര്‍ക്ക് കുറഞ്ഞതു കണ്ടപ്പോഴാണ് ക്ലാസ്സ് ടീച്ചറിന് എന്തോ പന്തികേട് തോന്നിയത്. ആള് വല്ലാതെ നിശബ്ദയായിരിക്കുന്നു. കുറച്ചായി മകളുടെ രീതികളില്‍ മാറ്റം കണ്ടുതുടങ്ങിയിട്ട്. ക്ലാസ്സ് ടീച്ചര്‍ മിനിയെ ഒന്നു ശ്രദ്ധിക്കണെയെന്നകൂടി പറഞ്ഞപ്പോള്‍ ആധിയായി.  മിനി കുളിക്കാന്‍ കയറിയപ്പോള്‍ ബാഗ് പരിശോധിച്ചു.  ഒരു കത്തിയും ഒരു മെഴുകുതിരിയും. ഒരു തീപ്പെട്ടിയും നന്നായി പൊതിഞ്ഞു ബുക്കുകള്‍ക്കിടയില്‍ വച്ചിരിക്കുന്നു. മെഴുകുതിരിയും കത്തിയും തീപ്പെട്ടിയും തമ്മിലെന്ത്  ബന്ധമാണെന്ന് മനസ്സിലായില്ല. ചോദിച്ചു വഷളാവണ്ട എന്ന് കരുതിയാണ് ക്ലിനിക്കില്‍ വിളിച്ചുകൊണ്ടു വന്നത്. മിനിയുടെ സുഹൃത്തുക്കളെക്കുറിച്ച് ചോദിച്ചുതുടങ്ങി ഞാന്‍. മടിച്ചു മടിച്ചു സംസാരിച്ചു തുടങ്ങിയ മിനിയോട് 'ബോര്‍ഡും പാന്‍ജറ്റും' ആരുടെ കൈയ്യിലാണുള്ളത് എന്ന ചോദിച്ചപ്പോള്‍ മുഖത്തെ പിരിമുറുക്കം അയഞ്ഞു. മിനി ട്യൂഷന് പോകുന്ന വീട്ടിലെ കുട്ടിയാണ്  അവളെ ഓയ്ജാ ബോര്‍ഡിന്റെ മാന്ത്രികലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്.  ട്യൂഷനില്ല...

ജീവിതത്തില്‍ കയ്പ്പുകലര്‍ത്തുന്ന ഭയം

Image
 ജീവിതത്തില്‍ കയ്പ്പുകലര്‍ത്തുന്ന ഭയം നമ്മുടെ നിഘണ്ടുവില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് മന്ത്രവാദം, കണ്‍കെട്ട്, ദിവ്യാത്ഭുതം, മാന്ത്രീകശക്തി, മാന്ത്രികശ്ലോകം, ദുരാത്മാവ്, ദോഷം (പലവിധം) ദശ, രാശിചക്രം തുടങ്ങിയ നിരവധി വാക്കുകള്‍ക്കുള്ളത്. സാമാന്യബുദ്ധിക്ക് മനസ്സിലാകാത്ത പലതും ലോകത്ത് നടക്കുന്നു എന്നും അതെല്ലാം  അത്ഭുതകരമായി പരിഹരിക്കാമെന്നും, മൊക്കെയുള്ള വിശ്വാസം ഭൂരിപക്ഷത്തിനും ഉണ്ട്. അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നത് നിരക്ഷരര്‍ മാത്രമല്ല എന്നതാണ് സത്യം.  നമ്മള്‍ ചുറ്റുമൊന്നും കണ്ണോടിച്ചാല്‍ത്തന്നെ കാണാനാകും നമ്മുടെ ചുറ്റുമുള്ളവരുടെ കൈയ്യിലും, കഴുത്തിലും അരയിലുമായി എത്രമാത്രം ചരടുകളും, ഏലസ്സുകളും, ഉറുക്കുകളും, രുദ്രാക്ഷങ്ങളുമെല്ലാം ഓരോരുത്തരേയും സംരക്ഷിക്കാനായി ചുമതല ഏറ്റെടുത്ത് ജാഗരൂഗരാണെന്ന്.    എന്തുകൊണ്ടാണ് നമ്മള്‍ ഇങ്ങനെ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നത്.  ഇത്തരം വിശ്വാസികളോട് സംസാരിക്കുമ്പോള്‍ മനസിലാകും അവര്‍ എത്രമാത്രം ഭയത്തിന്റെ ഇരകളാണെന്ന്. ദൈവകോപത്തിനേയും, ദുരാത്മാക്കളേയും, പലതരം ദോഷങ്ങളേയും, ശത്രുക്കളേയും, സമയത്തേയും, അയല്‍ക്കാരേയും എന്തിനേറെ ഉയര്‍ന്നജ...

സംശയരോഗം

Image
  സംശയരോഗം കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന ഒരു മാരകമനോരോഗമാണ്. യാതൊരു ആധാരവുമില്ലാതെയുള്ള സംശയം എപ്പോഴും പങ്കാളിയെക്കുറിച്ചായതിനാല്‍ പ്രശ്‌നപരിഹാരം നടക്കാനും സാദ്ധ്യത കുറവാണ്.  പങ്കാളിയുടെ പക്ഷം ആരെങ്കിലും പറയുന്നുവെങ്കില്‍ ആ വ്യക്തിയേയും സംശയിക്കുന്നതിനാല്‍ ആരും അത്തരക്കാരെ ഉപദേശിക്കാനോ സഹായിക്കാനോ തയ്യാറായിയെന്നു വരില്ല.  ദമ്പതികള്‍ക്കിടയിലുള്ള സംശയരോഗം പലപ്പോഴും ഉടലെടുക്കുന്നത് നിസ്സാരകാരണങ്ങളിലായിരിക്കാം.  കുടുംബകലഹം വേണ്ടന്ന് കരുതി പങ്കാളിയുടെ സംശയം ശരിയല്ലായെന്ന് സമര്‍ത്ഥിക്കാനായി ഒതുങ്ങിക്കൂടാന്‍ നോക്കും. എത്ര ഒതുങ്ങിക്കൂടിയാലും; ഒരാളുടേയും മുഖത്തുപോലും നോക്കാതെ ഇരുന്നാലും കലഹങ്ങള്‍ക്ക് എന്തെങ്കിലും കാരണം കണ്ടുപിടിക്കപ്പെടും. അയല്‍വക്കക്കാരോടും സുഹൃത്തുക്കളോടും ബന്ധുജനങ്ങളോടും പോലും ബന്ധം വിഛേദിക്കേണ്ടിവരും.  സ്വന്തം കുഞ്ഞുങ്ങളോട് പോലും അടുത്തിടപഴകുന്നത് കുഴപ്പമാകും.  പിന്നീടങ്ങോട്ട് സംശയത്തിന്റെ ആക്കം നാള്‍ക്കുനാള്‍ കൂടുകയും ചെറുകലഹങ്ങളില്‍ നിന്നും ഇനിയങ്ങോട്ട് ഒന്നിച്ച് ഒരു നിമിഷം പോലും പോകാനാകാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും.  സംശയം തോന്നിത്തുടങ...

ANXIETY AND ILLNESS

ഉത്ക്കണ്ഠ ആയുസ്സ് കുറക്കില്ലെ? ഉത്ക്കണ്ഠ ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനായി നമ്മെ പ്രാപ്തമാക്കുന്ന വികാരമാണ്.  പക്ഷെ ഇതേ ഉത്ക്കണ്ഠ അമിതമാകുകയോ, നിരന്തരം ഉത്ക്കണ്ഠാകുലരാകുകയോ ചെയ്താല്‍ രോഗിയായി മാറാന്‍ വേറെ കാരണമേതുമാവശ്യമില്ല.  നിരന്തരമായ ഉത്ക്കണ്ഠ മനഃക്ലേശം കൂട്ടിക്കൊണ്ടിരിക്കും. പ്രതിരോധശേഷികുറക്കും. തന്മൂലം ക്യാന്‍സര്‍, ആത്മ, വൈറല്‍ ഇന്‍ഫക്ഷന്‍സ്, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുകയോ, കൂടുകയോ ചെയ്യും. തീവ്രമായ മനഃക്ലേശം അനുഭവിക്കുന്നവര്‍ക്ക് ഓര്‍മ്മക്കുറവുണ്ടാകാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.  ജലദോഷംപോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാദ്ധ്യതയും  ഉത്ക്കണ്ഠാകുലര്‍ക്ക് കൂടുതലാണ്.  സ്ഥിരമായി ഗാര്‍ഹീകകലഹമുള്ള ദമ്പതിമാരില്‍ നടത്തിയ പഠനപ്രകാരവും രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത വഴക്കാളികളില്‍ കൂടുതലാണെന്നാണ് കാണിക്കുന്നത്.  രോഗപ്രതിരോധശക്തി കുറയ്ക്കുക മാത്രമല്ല cardiovascular സിസ്റ്റത്തിനും ദോഷകരമാണ്.  മാനസീകപിരിമുറുക്കവും പേടിയും ഉത്ക്കണ്ഠയും  മനസ്സമാധാനത്തോടൊപ്പം ആയുസും കുറക്കുമെന്നത്‌കൊണ്ട് ശാന്തശീലര...

ഡെന്നിസിന്റെ കൂട്ടുകാര്‍

Image
 കേരളീയര്‍ വിദ്യാഭ്യാസത്തിനും, ജീവിതാവസ്ഥയ്ക്കും വളരെ വലിയ പ്രാധാന്യം കൊടുക്കുന്ന ഒരു ജനസമൂഹമാണ്.  പുറമേനിന്നും ലഭിക്കുന്ന എന്തിനെയും സ്വീകരിക്കുവാനും, അത് ജീവിതത്തില്‍ പകര്‍ത്തുവാനും ഉള്ള താല്പര്യം മറ്റാരേക്കാളും മലയാളികള്‍ക്കാണ് കൂടുതല്‍ ഉള്ളതും.  അതുകൊണ്ടുതന്നെ പലപ്പോഴും നമുക്ക് നമ്മളെ സ്വയം മനസ്സിലാക്കുവാനും, വിലയിരുത്തുവാനും കഴിയാറുമില്ല.  അതിനാല്‍ത്തന്നെ നമ്മളില്‍ അന്തര്‍ലീനമായിരിക്കുന്ന ആന്തരിക  ജ്ഞാനാം  , ബാഹ്യമായി ലഭിക്കുന്ന അറിവുകള്‍ കൊണ്ട് മറയപ്പെടുകയും, തന്മൂലം നമ്മള്‍ നമ്മളിലേക്ക് [ ഞാന്‍ എന്ന സ്വാര്‍ത്ഥമായ ചിന്തകളിലേക്ക്] ചുരുങ്ങുകയും, നമ്മള്‍ സൃഷ്ടിച്ച ഒരു ഇരുമ്പുമറയ്ക്കുള്ളില്‍ നമ്മളുടെ പ്രിയപ്പെട്ടവരെകൂടി തളച്ചിടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു.  ആര്‍ജ്ജിതമായ ഇത്തരം ചിന്തകള്‍ നമ്മുടെയും, നമ്മുടെ കുഞ്ഞുങ്ങളുടെയും സ്മൃതികളില്‍ വിള്ളലുകള്‍ വീഴ്ത്തുകയും, അവരുടെ ജനിതികത്തില്‍ അതിശക്തമായ വിസ്‌ഫോടനങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്യുന്നു.  ആ വിസ്‌ഫോടനങ്ങള്‍ പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ സ്വത്വബോധത്തില്‍ നിന്നും അകറ്റുകയും, അവരുടെ പ്രതിഭ ...