Posts

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

Image
 കുടുംബ കലഹങ്ങളും വിവാഹമോചനകേസ്സുകളും നമുക്കിടയില്‍ കൂടിവരികയാണ്.  ഒന്നിച്ചുജീവിക്കണ്ടയെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നതിന് ആരോഗ്യകരവും അനാരോഗ്യകരവുമായ കാരണങ്ങള്‍ നിരവധിയാണ്.  വിശ്വാസവഞ്ചന, മദ്യം, മയക്കുമരുന്ന്, സ്വഭാവവൈകൃതങ്ങള്‍, സംശയരോഗം, അടിമത്വമനോഭാവം തുടങ്ങി സാധാരണ പറയുന്ന തരത്തിലുള്ള യാതൊരു കാരണവുമായിരുന്നില്ല രാധികയ്ക്ക് പറയാനുണ്ടായിരുന്നത്.  ഫാമിലി കൗണ്‍സലിംഗിന് എത്തുന്നവര്‍ സാധാരണയായി കരഞ്ഞു കലങ്ങിയ കണ്ണും വീര്‍ത്ത മുഖവുമായാണ് എത്തുക. കൂടെ മാതാപിതാക്കളും ബന്ധുജനങ്ങളുമായി നിരവധിപേര്‍ അകമ്പടിയായും ഉണ്ടാകും.  രാധികയും ഭര്‍ത്താവും പക്ഷെ ഒന്നിച്ചാണ് വന്നത്. വളരെ സൗഹൃദത്തോടെയാണ് ഇരുവരും ഇടപെടുന്നതും. സംസാരിച്ചുതുടങ്ങിയപ്പോള്‍ മാതൃകാദമ്പതികളാണെന്ന് തോന്നി്.  രാധികയാണ് ആവശ്യപ്പെട്ടത് തനിച്ച് സംസാരിക്കണമെന്ന്.  എറണാകുളം പട്ടണത്തിലാണ് രാധിക ജനിച്ചുവളര്‍ന്നത്.  അച്ഛനും അമ്മയും കേന്ദ്രസര്‍ക്കാര്‍ ഉദ്ദോഗസ്ഥരായിരുന്നതിനാല്‍ത്തന്നെ രാധികയ്ക്ക് ജീവിതപ്രാരാബ്ദങ്ങളൊന്നും അറിയാതെയാണ് വളര്‍ന്നത്.  പഠിക്കാന്‍ നല്ല മിടുക്കിയായിരുന്ന അവള്‍ ബിടെക്കും എംടെക്...

കുടുംബം മറന്ന വീണ

Image
  കുടുംബം മറന്ന വീണ ചിന്തയെ വികാരങ്ങള്‍ തട്ടിയെടുത്താല്‍ എന്താണ് സംഭവിക്കുകയെന്നത് വീണയുടെ ജീവിതം നമുക്ക് പറഞ്ഞുതരും. വാക്കുകള്‍ എന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഏതൊരു നല്ലവനേയും, വിശ്വസ്തനേയും  ക്രൂരനും ചതിയനുമാക്കുമെന്നതിന്റെ  ഉദാഹരണങ്ങള്‍ ഷേക്സ്പീയറിന്റെ ബ്രൂട്ടസ് മുതല്‍ നിരവധി കഥാപാത്രങ്ങള്‍ സാഹിത്യത്തിലുണ്ട്.  വിശ്വാസം അത് സാമൂഹ്യജീവിതം നയിക്കുന്ന മനുഷ്യന് അത്യാവശ്യമായ ഒരു ഘടകമാണ്. പക്ഷെ ഏറ്റവും വിപത്തുണ്ടാക്കുന്നതും അതേ വിശ്വാസം മുതലെടുത്തു നടത്തുന്ന പ്രവര്‍ത്തികളാണ്.   വീണയുടേയും ശരത്തിന്റേയും പ്രണയകാലം മനോഹരമായിരുന്നു.  വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും.  നാട്ടിലെ പൊതുപരിപാടികളിലും ലൈബ്രറിയിലും കായികരംഗത്തുമെല്ലാം അവര്‍ ഒരുമിച്ചായിരുന്നു.  വീട്ടുകാരും അവരുടെ കുട്ടികളുടെ കാര്യത്തില്‍ അമിതനിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയില്ല.  രണ്ടുപേരും ബിരുദാനന്തരബിരുദം നേടി.  ശരത്തിന് ജോലി കിട്ടിയതോടെ അവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് നടത്തി.  സന്തോഷകരമായ കുടുംബജീവിതമായിരുന്നു അവരുടേത്. രണ്ടു കുട്ടികള...

stealing and lying

Image
 കളവില്‍ നിന്നും കഥാകാരിയിലേയ്ക്ക് സിതാര വാക്കു പാലിച്ചു.  കൈയ്യിലുണ്ടായിരുന്ന നോട്ട് ബുക്ക് എനിക്ക് നേരെ നീട്ടി.  മനോഹരമായ കൈയ്യക്ഷരത്തില്‍ ആദ്യത്തെ പേജില്‍ അവള്‍ ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്.  എന്തിനും ഏതിനും കളവ് പറയുന്ന പെണ്‍കുട്ടി. അവളുടെ കളവുകള്‍ അവള്‍ ബുക്കിലെഴുതിയപ്പോള്‍ മനോഹരമായ കഥയായി മാറിയിരിക്കുന്നു. കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന ഒരു പൊലീസ് ഓഫിസറിന്റെ കഥയായിരുന്നു രണ്ടാമത്തെത്.  സിതാര നന്നായി പാടുന്ന 4ാം ക്ലാസ്സുകാരിയാണ്.  സ്ഥലത്തെ അറിയപ്പെടുന്ന നാട്ടുപ്രമാണിയുടെ കൊച്ചുമോള്‍. ജീവിതം എല്ലാംകൊണ്ടും ആഡംബരസമൃദ്ധിയിലാണ്.  ആവശ്യത്തിലേറെ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പലരും മത്സരിക്കുന്നു.  കുഞ്ഞുസിതാരയുടെ റൂമിലെ അലമാരികളിലെല്ലാം കളിക്കോപ്പുകളും പാവകളും തിങ്ങിനിറഞ്ഞിരിക്കുന്നു. കൊച്ചുമോളെ സ്ഥലത്തെ സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. സിതാരയ്ക്ക് സര്‍വ്വ സൗഭാഗ്യങ്ങളുമുണ്ടായിട്ടും സ്‌കൂളില്‍ നിന്നും പലതും സിതാര എടുത്തുകൊണ്ടു വരുന്നു. സ്‌കൂളിലെ ക്ലാസ്സ് ടീച്ചര്‍ വിളിച്ച് ന...

ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം

Image
 ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം (Published in Yukthirekha June 2023) കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ ദുരാചാരങ്ങള്‍ നിലനില്ക്കുന്നത്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കാട്ടിക്കൂട്ടുന്ന ഓരോ വിക്രിയകളും ആ കുഞ്ഞ് ആയുരരാരോഗ്യസൗഭാഗ്യത്തോടെ ഇരിക്കാനാണെന്നാണ് സങ്കല്പം. കണ്ണു വലുതാകാനായി വലീയ വട്ടത്തില്‍ കണ്‍മഷി എഴുതുക, പുരികരോമങ്ങള്‍ കിളിര്‍ക്കാനായും കണ്ണു കിട്ടാതെ ഇരിക്കാനായും ഒക്കെ കണ്‍മഴി ഉപയോഗിക്കുന്നവര്‍ പക്ഷെ മുടി കിളിര്‍ക്കാനായും വളരാനായും എന്തുകൊണ്ട് കണ്‍മഷി ഉപയോഗിക്കുന്നില്ല.  കഥയില്‍ ചോദ്യമില്ലാത്തപോലെ നമ്മുടെ ദുരാചാരാങ്ങളിലും ചോദ്യമില്ല. കുഞ്ഞിനോട് കാട്ടിക്കൂട്ടുന്ന ഓരോ ആചാരവും അതിന്റെ തലച്ചോറില്‍ ആണ് നമ്മള്‍ നട്ടു വളര്‍ത്തുന്നത്. അത് നാളെ ആവര്‍ത്തിക്കുകതന്നെ ചെയ്യും. ജീവിതത്തില്‍ അരങ്ങേറുന്ന യുക്തിരഹിത കൃത്യങ്ങള്‍ക്ക് നേരെ ചോദ്യങ്ങള്‍ ഒരിക്കലും തലപൊക്കുകയില്ല.  ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ ജീവിയും അതിന്റെ മാതാപിതാക്കളില്‍ നിന്നും അഭ്യസിക്കുന്നത് അതിന് ജീവിക്കാന്‍ വേണ്ട നൈപുണ്യങ്ങളാണ്.  മനുഷ്യക്കുട്ടിയും അതിന്റെ തലച്ചോറിലെത്തുന്ന ഓരോ സ...

Caregiver's Health (ശിശ്രൂഷകരുടെ ആരോഗ്യം)

Image
  താന്‍ ശിശ്രൂഷിക്കുന്ന വ്യക്തി ഒരു ഓട്ടിസമുള്ള കുട്ടിയായിരിക്കാം, ഒരു രോഗിയായിരിക്കാം അല്ലെങ്കില്‍ പ്രായമായ വ്യക്തിയായിരിക്കാം. എത്രകാലം ശിശ്രൂഷിച്ചാലും വലിയ പുരോഗതിയൊന്നും ഉണ്ടാകാതെയിരിക്കുക എന്നത് ആ ശിശ്രൂഷിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ സ്ട്രസ്സ് ഉണ്ടാക്കുന്ന കാര്യമാണ്.  പല ശിശ്രൂഷകരും ( Caregiver ) സ്വയം ശരിയായ ഭക്ഷണമോ മറ്റ് വ്യക്തിപരമായ കാര്യങ്ങളും മറന്ന് അത്തരം കാര്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെയാണ് അവരുടെ ജോലി ചെയ്യുന്നത്.  പലപ്പോഴും ഇത്തരം ഉത്തരവാദിത്വങ്ങള്‍ സ്വയം വന്നുചേരുന്നതായിരിക്കാം. വീട്ടിലൊരാള്‍ ഇങ്ങനെ Caregiver ന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അവരോട് മറ്റുള്ളവര്‍ വളരെ കരുണയോടെ  ഇടപെട്ടുവെന്നു വരില്ല.  ചിലരെല്ലാം ധരിക്കുക അത് അവരുടെ മാത്രം ഉത്തരവാദിത്വമാണ് എന്നാണ്. ഏറ്റവും വേദനാകരമായി തോന്നുക താന്‍ നേരം വെളുക്കും മുതല്‍ പാതിരാത്രി വരെ ജോലി ചെയ്താലും നല്ലൊരു വാക്കോ അഭിനന്ദനമോ അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്.  പലപ്പോഴും അതിന് പകരം വഴക്കും കുറ്റപ്പെടുത്തലുകളുമായിരിക്കും അവരുടെ പ്രതിഫലം.    Caregiv...

അമ്മയുടെ ആര്‍ത്തവവിരാമം

Image
 അമ്മ  മിക്കവര്‍ക്കും അത്താണിയാണ്.  സങ്കടങ്ങള്‍ ഇറക്കിവെക്കാനും സന്തോഷങ്ങള്‍ പങ്കിടാനും അമ്മ വേണം.  ഏതൊരു നന്മനിറഞ്ഞവനും അല്ലാത്തവനും അമ്മവേണം.  ഇത് ഒരു പൊതുസ്വഭാവമാണ്.   പക്ഷെ അമ്മയുടെ മാനസീകാരോഗ്യത്തിന് കൂടുതലൊന്നും പ്രാധാന്യം നമ്മുടെ സമൂഹത്തില്‍ ലഭിക്കുന്നില്ല എന്നതാണ് സത്യം.  പ്രത്യേകിച്ചും ആര്‍ത്തവവിരാമകാലത്ത്. മക്കളൊ ഭര്‍ത്താവൊ അത്തരം ഒരവസ്ഥയെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ പെരുമാറുകയാണ് പതിവ്.  ഹോര്‍മ്മോണുകളുടെ വ്യതിയാനം മൂലം ആര്‍ത്തവവിരാമകാലത്ത് ശാരീരികമായും മാനസീകമായി വളരെയധികം വെല്ലുവിളികള്‍ നേരിടും.  ഉല്‍ക്കണ്ഠയും, സങ്കടവും, ദേഷ്യവും, വിഷാദവും എല്ലാംകൂടി ഒന്നിച്ച് അനുഭവപ്പെട്ടേക്കാം. മറവിയും കാര്യങ്ങള്‍ മുമ്പത്തെപ്പോലെ ക്രോഡീകരിച്ച് ചെയ്യാന്‍ പറ്റാത്തതും എല്ലാം കൂടെ ജീവിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോള്‍ സപ്പോര്‍ട്ടിന് പകരം ലഭിക്കുക കുറ്റപ്പെടുത്തലുകളായിരിക്കും. ഇങ്ങനെ ആര്‍ത്തവവിരാമസമയത്ത് ഒരു സ്ത്രീയ്ക്കുണ്ടാകുന്ന മാനസീക-ആരോഗ്യപ്രശ്‌നങ്ങള്‍ പലപ്പോഴും പങ്കാളിയ്ക്ക് പോലും അറിയുകയുമില്ല.  അധോമുഖരായ ചില സ്ത്രീകള...

Active Entertainment and Passive Entertainment

Image
  Active Entertainment and Passive Entertainment (ക്രിയാത്മക വിനോദങ്ങളും നിഷ്‌ക്രിയ വിനോദങ്ങളും) യുഗങ്ങളായി പരിണാമത്തിലൂടെ ജന്മമെടുത്ത മനുഷ്യന്‍ ഇന്ന് എത്തിനില്ക്കുന്നത് Chat GPT യുഗത്തിലാണ്. എത്രയോ തലമുറകളായി നമ്മുടെ സാമൂഹ്യജീവിതം കുടുംബങ്ങളായി രൂപം പ്രാവിച്ചിട്ട്.  കുട്ടികളും മുതിര്‍ന്നവരും തമ്മിലുണ്ടായിരുന്ന ഇഴയടുപ്പവും വളര്‍ച്ചക്കനുസരിച്ച്  മുതിര്‍ന്നവരില്‍ നിന്നും ലഭിച്ചിരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വൈകാരിക ബന്ധവും എല്ലാമാണ് നമ്മുടെ കുടുംബങ്ങളെ നിലനിര്‍ത്തിയിരുന്നത്.  സാമൂഹിക ജീവിതത്തിലാണെങ്കില്‍ സ്‌കൂളും, ബന്ധജനങ്ങളും, അയല്‍വാസികളും, കുശലം പറച്ചിലുകളും, നിരവധിയായ കളികളും എല്ലാം ചേര്‍ന്ന് നമ്മുടെ നാട്ടുകാരെല്ലാം നമ്മുടെ വീട്ടുകാരെക്കാള്‍ ഊഷ്മളബന്ധം പുലര്‍ത്തുന്നവരുമായിരുന്നു എന്നത് ഇന്ന് വെറും പഴങ്കഥയായി മാറിയിരിക്കുന്നു.  ഇന്ന് ലോകത്ത് പലയിടത്തും ഈ പഴഞ്ചന്‍ ജീവിതരീതികളുടെ നന്മകള്‍ തേടി പോകുകയാണ് പല സൈക്കോളജിസ്റ്റുകളും സാമൂഹ്യശാസ്ത്രജ്ഞരും എന്നതാണ് യാഥാര്‍ത്ഥ്യം. സയന്‍സ് നമുക്ക് കൊണ്ടുവന്നു തരുന്നത് പല അത്ഭുതകരമായ കണ്ടുപിടുത്തങ്ങളുമാണ്.  പക്ഷെ നമുക്ക...