Posts

bullying

Image
bullying ന് ഇരയായവര്‍ക്ക് അതില്‍നിന്നും കരകയറാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. ചിലര്‍ക്ക് അതിന്റെ നോവുകള്‍ വീണ്ടും വീണ്ടും തികട്ടിവന്നുകൊണ്ടെയിരിക്കും. മറ്റുചിലര്‍ക്ക് അതിന്റെ അലയൊലികള്‍ സ്വന്തം പ്രവര്‍ത്തികളിലൂടെ മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്കാനായിരിക്കും ഇഷ്ടം. Bullying സഹപാഠികളില്‍നിന്നൊ, സഹപ്രവര്‍ത്തകരില്‍നിന്നൊ, മേലധികാരികളില്‍നിന്നോ, അദ്ധ്യാപകരില്‍നിന്നൊ, സ്വന്തം മാതാപിതാക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നുപോലുമാകാം.  സംരക്ഷിക്കുമെന്ന് കരുതുന്നവര്‍ ശത്രുക്കളെപ്പോലെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന വേദന പലപ്പോഴും ഹദയം തകര്‍ത്തുകളയും.  ആ വേദന കാണാന്‍ ആരുമുണ്ടായെന്ന് വരില്ല. ഒന്നാശ്വസിപ്പിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലൂടെ ജീവിക്കേണ്ടിവരുമ്പോഴാണ് പലര്‍ക്കും മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്.  ക്രൂരമായ വാക്കുകളും പ്രവര്‍ത്തികളും സഹജീവികളെ എങ്ങനെ ബാധിക്കുമെന്ന് അധികമാരും ചിന്തിക്കാറില്ല.  ക്രൂരമായ വാക്കുകളും പ്രവര്‍ത്തികളുംകൊണ്ട് എങ്ങനെ അപരനെ നിഗ്രഹിക്കാം എന്ന് ചിന്തിക്കാതെ, നമ്മള്‍ സൗമ്യമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരാണെങ്കില്‍ എത്ര നന്നായിര...

പഠിച്ചു മടുത്ത കുട്ടി (Exam Fear)

Image
പഠിച്ചു മടുത്ത കുട്ടി (Exam Fear)   നിത്യജീവിതത്തില്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന ഒരു ഡോക്ടറും പഠനകാലത്ത് റാങ്ക് വാങ്ങിയിരുന്നവരാണോ എന്ന് അന്വേഷിക്കാറില്ല.  ജീവിതസാഹചര്യങ്ങളില്‍ നമ്മള്‍ സമീപിക്കുന്ന ഒരാളുടേയും പഠനകാലത്തെ കഴിവുകളെക്കുറിച്ചോ മാര്‍ക്കിനെ ക്കുറിച്ചോ ആരും തിരക്കാറില്ല.  റാങ്ക് വാങ്ങുന്നവരെല്ലാം ജീവിതവിജയം നേടുന്നവരാണ് അല്ലെങ്കില്‍ അവരാണ് മിടുക്കരെന്ന അബദ്ധധാരണയിലാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്നത്. അത്തരം ചിന്തകള്‍ കൂടുകൂട്ടിയ മനസ്സുമായി സ്വയം ഇകഴ്ത്തലുകളുടെ പാതാളക്കുഴിയിലകപ്പെട്ട ഒരു കുട്ടിയാണ് എന്റെ മുമ്പിലിരുന്നു ദീനം ദീനം കരയുന്നത്.  മാര്‍ക്ക് വാങ്ങാനാകാത്തവരെല്ലാം മണ്ടന്മാരാണ്. താനും അത്തരം ഒരു മണ്ടനാണ്. തന്റെ തലച്ചോറില്‍ ഒന്നും permanent memory യിലേയക്ക് ശേഖരിക്കപ്പെടുന്നില്ല.  പഠിച്ചിട്ട് ഇനി കാര്യമൊന്നുമില്ല എന്നു തുടങ്ങി ആദവിന് പറയാനും സങ്കടപ്പെടാനും നൂറു കാരണങ്ങളുണ്ട്.  താന്‍ ജീവീതം നശിപ്പിക്കുകയാണ്.  പരീക്ഷ ഇങ്ങ് അടുത്തെത്തി. ഇനി പഠിക്കാനൊന്നും സമയമില്ല.  അതുകൊണ്ട് കൗണ്‍സലിംഗിനും തനിക്ക് സമയമില്ല.  ആദവിന് കഠിന...

മനസ്സ് പ്രണയം കൈവിട്ടപ്പോള്‍

Image
 കുടുംബ കലഹങ്ങളും വിവാഹമോചനകേസ്സുകളും നമുക്കിടയില്‍ കൂടിവരികയാണ്.  ഒന്നിച്ചുജീവിക്കണ്ടയെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നതിന് ആരോഗ്യകരവും അനാരോഗ്യകരവുമായ കാരണങ്ങള്‍ നിരവധിയാണ്.  വിശ്വാസവഞ്ചന, മദ്യം, മയക്കുമരുന്ന്, സ്വഭാവവൈകൃതങ്ങള്‍, സംശയരോഗം, അടിമത്വമനോഭാവം തുടങ്ങി സാധാരണ പറയുന്ന തരത്തിലുള്ള യാതൊരു കാരണവുമായിരുന്നില്ല രാധികയ്ക്ക് പറയാനുണ്ടായിരുന്നത്.  ഫാമിലി കൗണ്‍സലിംഗിന് എത്തുന്നവര്‍ സാധാരണയായി കരഞ്ഞു കലങ്ങിയ കണ്ണും വീര്‍ത്ത മുഖവുമായാണ് എത്തുക. കൂടെ മാതാപിതാക്കളും ബന്ധുജനങ്ങളുമായി നിരവധിപേര്‍ അകമ്പടിയായും ഉണ്ടാകും.  രാധികയും ഭര്‍ത്താവും പക്ഷെ ഒന്നിച്ചാണ് വന്നത്. വളരെ സൗഹൃദത്തോടെയാണ് ഇരുവരും ഇടപെടുന്നതും. സംസാരിച്ചുതുടങ്ങിയപ്പോള്‍ മാതൃകാദമ്പതികളാണെന്ന് തോന്നി്.  രാധികയാണ് ആവശ്യപ്പെട്ടത് തനിച്ച് സംസാരിക്കണമെന്ന്.  എറണാകുളം പട്ടണത്തിലാണ് രാധിക ജനിച്ചുവളര്‍ന്നത്.  അച്ഛനും അമ്മയും കേന്ദ്രസര്‍ക്കാര്‍ ഉദ്ദോഗസ്ഥരായിരുന്നതിനാല്‍ത്തന്നെ രാധികയ്ക്ക് ജീവിതപ്രാരാബ്ദങ്ങളൊന്നും അറിയാതെയാണ് വളര്‍ന്നത്.  പഠിക്കാന്‍ നല്ല മിടുക്കിയായിരുന്ന അവള്‍ ബിടെക്കും എംടെക്...

കുടുംബം മറന്ന വീണ

Image
  കുടുംബം മറന്ന വീണ ചിന്തയെ വികാരങ്ങള്‍ തട്ടിയെടുത്താല്‍ എന്താണ് സംഭവിക്കുകയെന്നത് വീണയുടെ ജീവിതം നമുക്ക് പറഞ്ഞുതരും. വാക്കുകള്‍ എന്ന ഏറ്റവും മൂര്‍ച്ചയേറിയ ആയുധം ഏതൊരു നല്ലവനേയും, വിശ്വസ്തനേയും  ക്രൂരനും ചതിയനുമാക്കുമെന്നതിന്റെ  ഉദാഹരണങ്ങള്‍ ഷേക്സ്പീയറിന്റെ ബ്രൂട്ടസ് മുതല്‍ നിരവധി കഥാപാത്രങ്ങള്‍ സാഹിത്യത്തിലുണ്ട്.  വിശ്വാസം അത് സാമൂഹ്യജീവിതം നയിക്കുന്ന മനുഷ്യന് അത്യാവശ്യമായ ഒരു ഘടകമാണ്. പക്ഷെ ഏറ്റവും വിപത്തുണ്ടാക്കുന്നതും അതേ വിശ്വാസം മുതലെടുത്തു നടത്തുന്ന പ്രവര്‍ത്തികളാണ്.   വീണയുടേയും ശരത്തിന്റേയും പ്രണയകാലം മനോഹരമായിരുന്നു.  വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും.  നാട്ടിലെ പൊതുപരിപാടികളിലും ലൈബ്രറിയിലും കായികരംഗത്തുമെല്ലാം അവര്‍ ഒരുമിച്ചായിരുന്നു.  വീട്ടുകാരും അവരുടെ കുട്ടികളുടെ കാര്യത്തില്‍ അമിതനിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയില്ല.  രണ്ടുപേരും ബിരുദാനന്തരബിരുദം നേടി.  ശരത്തിന് ജോലി കിട്ടിയതോടെ അവരുടെ വിവാഹം ഇരുവീട്ടുകാരും ചേര്‍ന്ന് നടത്തി.  സന്തോഷകരമായ കുടുംബജീവിതമായിരുന്നു അവരുടേത്. രണ്ടു കുട്ടികള...

stealing and lying

Image
 കളവില്‍ നിന്നും കഥാകാരിയിലേയ്ക്ക് സിതാര വാക്കു പാലിച്ചു.  കൈയ്യിലുണ്ടായിരുന്ന നോട്ട് ബുക്ക് എനിക്ക് നേരെ നീട്ടി.  മനോഹരമായ കൈയ്യക്ഷരത്തില്‍ ആദ്യത്തെ പേജില്‍ അവള്‍ ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്.  എന്തിനും ഏതിനും കളവ് പറയുന്ന പെണ്‍കുട്ടി. അവളുടെ കളവുകള്‍ അവള്‍ ബുക്കിലെഴുതിയപ്പോള്‍ മനോഹരമായ കഥയായി മാറിയിരിക്കുന്നു. കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന ഒരു പൊലീസ് ഓഫിസറിന്റെ കഥയായിരുന്നു രണ്ടാമത്തെത്.  സിതാര നന്നായി പാടുന്ന 4ാം ക്ലാസ്സുകാരിയാണ്.  സ്ഥലത്തെ അറിയപ്പെടുന്ന നാട്ടുപ്രമാണിയുടെ കൊച്ചുമോള്‍. ജീവിതം എല്ലാംകൊണ്ടും ആഡംബരസമൃദ്ധിയിലാണ്.  ആവശ്യത്തിലേറെ സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പലരും മത്സരിക്കുന്നു.  കുഞ്ഞുസിതാരയുടെ റൂമിലെ അലമാരികളിലെല്ലാം കളിക്കോപ്പുകളും പാവകളും തിങ്ങിനിറഞ്ഞിരിക്കുന്നു. കൊച്ചുമോളെ സ്ഥലത്തെ സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. സിതാരയ്ക്ക് സര്‍വ്വ സൗഭാഗ്യങ്ങളുമുണ്ടായിട്ടും സ്‌കൂളില്‍ നിന്നും പലതും സിതാര എടുത്തുകൊണ്ടു വരുന്നു. സ്‌കൂളിലെ ക്ലാസ്സ് ടീച്ചര്‍ വിളിച്ച് ന...

ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം

Image
 ക്രിസ്സിന് സംഭവിച്ച പ്രതിപ്രവര്‍ത്തനം (Published in Yukthirekha June 2023) കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ ദുരാചാരങ്ങള്‍ നിലനില്ക്കുന്നത്. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കാട്ടിക്കൂട്ടുന്ന ഓരോ വിക്രിയകളും ആ കുഞ്ഞ് ആയുരരാരോഗ്യസൗഭാഗ്യത്തോടെ ഇരിക്കാനാണെന്നാണ് സങ്കല്പം. കണ്ണു വലുതാകാനായി വലീയ വട്ടത്തില്‍ കണ്‍മഷി എഴുതുക, പുരികരോമങ്ങള്‍ കിളിര്‍ക്കാനായും കണ്ണു കിട്ടാതെ ഇരിക്കാനായും ഒക്കെ കണ്‍മഴി ഉപയോഗിക്കുന്നവര്‍ പക്ഷെ മുടി കിളിര്‍ക്കാനായും വളരാനായും എന്തുകൊണ്ട് കണ്‍മഷി ഉപയോഗിക്കുന്നില്ല.  കഥയില്‍ ചോദ്യമില്ലാത്തപോലെ നമ്മുടെ ദുരാചാരാങ്ങളിലും ചോദ്യമില്ല. കുഞ്ഞിനോട് കാട്ടിക്കൂട്ടുന്ന ഓരോ ആചാരവും അതിന്റെ തലച്ചോറില്‍ ആണ് നമ്മള്‍ നട്ടു വളര്‍ത്തുന്നത്. അത് നാളെ ആവര്‍ത്തിക്കുകതന്നെ ചെയ്യും. ജീവിതത്തില്‍ അരങ്ങേറുന്ന യുക്തിരഹിത കൃത്യങ്ങള്‍ക്ക് നേരെ ചോദ്യങ്ങള്‍ ഒരിക്കലും തലപൊക്കുകയില്ല.  ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ ജീവിയും അതിന്റെ മാതാപിതാക്കളില്‍ നിന്നും അഭ്യസിക്കുന്നത് അതിന് ജീവിക്കാന്‍ വേണ്ട നൈപുണ്യങ്ങളാണ്.  മനുഷ്യക്കുട്ടിയും അതിന്റെ തലച്ചോറിലെത്തുന്ന ഓരോ സ...

Caregiver's Health (ശിശ്രൂഷകരുടെ ആരോഗ്യം)

Image
  താന്‍ ശിശ്രൂഷിക്കുന്ന വ്യക്തി ഒരു ഓട്ടിസമുള്ള കുട്ടിയായിരിക്കാം, ഒരു രോഗിയായിരിക്കാം അല്ലെങ്കില്‍ പ്രായമായ വ്യക്തിയായിരിക്കാം. എത്രകാലം ശിശ്രൂഷിച്ചാലും വലിയ പുരോഗതിയൊന്നും ഉണ്ടാകാതെയിരിക്കുക എന്നത് ആ ശിശ്രൂഷിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ സ്ട്രസ്സ് ഉണ്ടാക്കുന്ന കാര്യമാണ്.  പല ശിശ്രൂഷകരും ( Caregiver ) സ്വയം ശരിയായ ഭക്ഷണമോ മറ്റ് വ്യക്തിപരമായ കാര്യങ്ങളും മറന്ന് അത്തരം കാര്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെയാണ് അവരുടെ ജോലി ചെയ്യുന്നത്.  പലപ്പോഴും ഇത്തരം ഉത്തരവാദിത്വങ്ങള്‍ സ്വയം വന്നുചേരുന്നതായിരിക്കാം. വീട്ടിലൊരാള്‍ ഇങ്ങനെ Caregiver ന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അവരോട് മറ്റുള്ളവര്‍ വളരെ കരുണയോടെ  ഇടപെട്ടുവെന്നു വരില്ല.  ചിലരെല്ലാം ധരിക്കുക അത് അവരുടെ മാത്രം ഉത്തരവാദിത്വമാണ് എന്നാണ്. ഏറ്റവും വേദനാകരമായി തോന്നുക താന്‍ നേരം വെളുക്കും മുതല്‍ പാതിരാത്രി വരെ ജോലി ചെയ്താലും നല്ലൊരു വാക്കോ അഭിനന്ദനമോ അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്.  പലപ്പോഴും അതിന് പകരം വഴക്കും കുറ്റപ്പെടുത്തലുകളുമായിരിക്കും അവരുടെ പ്രതിഫലം.    Caregiv...